ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയിൽ വലിയചുടുകാട് പരിസരത്ത് നിർമ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എം.പി, അമൃത് മിഷൻ ഡയറക്ടർ ഡോ. രേണുരാജ് എന്നിവർ മുഖ്യാതിഥികളാവും.
നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് സ്വാഗതം പറയും. നഗരസഭാ എൻജിനിയർ ഷിബു നാൽപ്പാട്ട് റിപ്പോർട്ട് അവതരിപ്പിക്കും.
ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ബാബു, ബീന രമേശ്, ബിന്ദു തോമസ്, എ. ഷാനവാസ്, ആർ. വിനീത, കക്ഷി നേതാക്കളായ എം.ആർ. പ്രേം, ഡി.പി. മധു, റീഗോ രാജു, ഹരികൃഷ്ണൻ, നസീർ പുന്നയ്ക്കൽ, എം.ജി. സതീദേവി, രതീഷ്, സലിം മുല്ലാത്ത്, സെക്രട്ടറി നീതുലാൽ എന്നിവർ സംസാരിക്കും.
വിശാലമായ പുൽത്തകിടിയും, ഹട്ടുകളും, ഇരിപ്പിടങ്ങളും, ടോയ്‌ലെറ്റുകളുമുള്ള ഇവിടം നഗരത്തിലെ ഏറ്റവും മനോഹരമായ പൊതു ഇടങ്ങളിലൊന്നായി മാറുകയാണെന്ന് നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു.