ആലപ്പുഴ: യെമനിലെ ഹൂതി വിമതർ തട്ടിയെടുത്ത ചരക്കുകപ്പലിലെ തൊഴിലാളിയായ ആലപ്പുഴ ചേപ്പാട് സ്വദേശി അഖിൽ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പൽ ഹൂതി വിമതർ തട്ടിയെടുത്തതായുള്ള വിവരം സൗദി സഖ്യസേനയും സ്ഥിരീകരിച്ചിട്ടുണ്ട്.