ഹരിപ്പാട്: വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയ ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെ പെരുമാങ്കര പട്ടികജാതി കോളനിയിലേക്കുള്ള റോഡും പാമ്പായാറിന്റെ തിട്ടയും പിച്ചിംഗ് കെട്ടി സംരക്ഷിക്കുവാൻ എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി രമേശ്‌ ചെന്നിത്തല എം. എൽ. എ അറിയിച്ചു. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണചുമതല. വകുപ്പുതല നടപടികൾ പൂർത്തിയാക്കി നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു.