 
അമ്പലപ്പുഴ: കരൂർ യുവചേതന വായനശാലയുടെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം വിമുക്തി ക്ലബ് രൂപീകരണവും ബോധവത്കരണവും നടത്തി. പുറക്കാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സാഹിദ്.എം. സിയാദ് അദ്ധ്യക്ഷനായി. എൻ.എസ്. ഗോപാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്. ലാൽജി ക്ലാസ് നയിച്ചു. വി.വി. രാധാകൃഷ്ണൻ, ബി. പിയ തുടങ്ങിയവർ സംസാരിച്ചു. ജി. വേണുഗോപാൽ സ്വാഗതവും ജി. ഗോകുൽ നന്ദിയും പറഞ്ഞു.