മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ യൂത്ത് മൂവ്മെന്റ് മേഖലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. അഞ്ച് മേഖലകളിലായി നടക്കുന്ന സമ്മേളനങ്ങൾ യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ, മേഖലാ, ശാഖാ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ നേതൃത്വം നൽകുമെന്ന് യൂണിയൻ ചെയർമാൻ നവീൻ.വി.നാഥ്, കൺവീനർ ശ്രീജിത്ത് എന്നിവർ അറിയിച്ചു.