
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ വനിതാസംഘം മേഖലാ നേതൃസമ്മേളനങ്ങൾ ആരംഭിച്ചു. ഓലകെട്ടിയമ്പലം മേഖലായോഗം യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ ചെയർമാൻ എൽ. അമ്പിളി അദ്ധ്യക്ഷയായി. കൺവീനർ സുനി വിജു ആമുഖ പ്രഭാഷണവും യൂണിയൻ ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യ പ്രഭാഷണവും നടത്തി. അഡ്. കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ, മേഖലാ ചെയർമാൻ അഭിലാഷ്, കൺവീനർ ഷാജി, വനിതാസംഘം യൂണിയൻ വൈസ് ചെയർമാൻ സുജാത സേതുനാഥ്, യൂത്ത് മൂവ്മെന്റ് കൺവീനർ ശ്രീജിത്ത്, സുശീലൻ എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി ലളിത (ചെയർമാൻ), വസന്ത (വൈസ് ചെയർമാൻ), മീനാ രഞ്ജിത്ത് (കൺവീനർ), പുഷ്പ, ഷൈലജ (ജോ. കൺവീനർമാർ) എന്നിവരടങ്ങിയ പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.