
ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സഞ്ചരിക്കുന്ന ഐ.സി യൂണിറ്റ് സജ്ജമായി. അത്യാസന്ന നിലയിലുള്ള രോഗികളെ സമയനഷ്ടം കൂടാതെ ആശുപത്രികളിൽ എത്തിക്കുന്നതിന് ആധുനിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള പുതിയ ആംബുലൻസാണ് തയ്യാറാക്കിയിട്ടുള്ളത്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ആംബുലൻസിൽ അത്യാസന്ന നിലയിലുള്ള രോഗികളെ യാത്രയ്ക്കിടയിൽ പരിചരിക്കുന്നതിന് ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. പോർട്ടബിൾ വെന്റിലേറ്റർ, മൾട്ടി പാരാ മോണിറ്റർ, ഡിഫിബ്രിലേറ്റർ, സക്ഷൻ മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, അത്യാവശ്യഘട്ടത്തിലേയ്ക്കുള്ള മരുന്നുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റുബേറ്റ് ആൻഡ് എക്സ്റ്റുബേറ്റ് കെയർ, ട്രക്കോസ്റ്റമി കെയർ, ഡീപാപ്പ്, സീപാപ്പ്, റൈൽസ് ട്യൂബ് ഇൻസേർഷൻ എന്നീ ആധുനീക രീതിയിലുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ഫോൺ: 9037100389, 9447344542.