arikupram-paadam
പരുമല സെമിനാരിവക അരികുപുറം പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഭാഗമായി വിത്ത് വിതയ്ക്കല്‍ നടത്തിയപ്പോൾ

മാന്നാർ: പരുമല സെമിനാരിവക പതിനാറ് ഏക്കറോളം വരുന്ന അരികുപുറം പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഭാഗമായി വിത്ത് വിതയ്ക്കൽ നടത്തി. പരുമല സെമിനാരിയുടെ നേതൃത്വത്തിലാണ് ഇക്കുറി കൃഷി ഇറക്കുന്നത്. ഫാ.ഡോ.എം.എസ് യൂഹാനോൻ റമ്പാൻ വിത ഉദ്ഘാടനം നടത്തി. മലങ്കരസഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പത്തനംതിട്ട ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജി കെ.വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം വിജിനൈനാൻ, ഗ്രാമപഞ്ചായത്തംഗം വിമല ബെന്നി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.ബി നൈനാൻ, പരുമല കൗൺസിൽ അംഗങ്ങളായ ജി.ഉമ്മൻ, പി.എ ജേക്കബ്, എ.എം കുരുവിള എന്നിവർ സംബന്ധിച്ചു.