മാന്നാർ: മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോകോത്സവം നടത്തി. എൻ.ജി മുരളീധരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കെ.രാമവർമ്മ രാജ ഉദ്ഘാടനം നിർവഹിച്ചു. വി.എം.കെ നമ്പൂതിരി, എം.കെ പരമേശ്വരൻ, കെ.സുമതിയമ്മ, ഉഷ എസ്.കുമാർ, ഇ.സാവിത്രീ ദേവി, പ്രിയ എസ്.വാര്യർ എന്നിവർ പങ്കെടുത്തു. അക്ഷരശ്ലോക പ്രവീണൻ വാകത്താനം ചന്ദ്രശേഖര വാര്യരുടെ നിര്യാണത്തിൽ സാഹിത്യ സമിതി അനുശോചിച്ചു.