a
ബിഷപ്പ് മൂർ കോളേജിലെ കോമേഴ്സ് അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ വർഷത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചയും ഭക്ഷണപ്പൊതികളും വെള്ളവും അക്കോക്കിൻ്റെ ഭക്ഷണ അലമാരയിലൂടെ വിതരണം ചെയ്യുന്ന പദ്ധതി എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ബിഷപ്പ് മൂർ കോളേജിലെ കോമേഴ്സ് അലുമി​നി അസോസിയേഷന്റെ നേതൃത്വത്തിൽ അക്കോക്കുമായി കൈകോർത്ത് ഭക്ഷണ അലമാരയിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. എം.എസ്.അരുൺകുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഭക്ഷണപ്പൊതി കൈമാറി. അസോസിയേഷൻ പ്രസിഡന്റ് നബീർ അബ്ദുൾ കരീം അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. കോമേഴ്സ് മേധാവി ഡോ.സജീവ്.വി.പി, ജനറൽ സെക്രട്ടറി ഗ്രീഷ്മ.എസ്, അക്കോക്ക് മാവേലിക്കര സെക്രട്ടറി രതീഷ് എന്നിവർ സംസാരിച്ചു. ഈ വർഷമുടനീളം എല്ലാ രണ്ടാം ശനിയാഴ്ച്ചയും ഭക്ഷണപ്പൊതികളും വെള്ളവും വി​തരണം ചെയ്യും.