ചേർത്തല: കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് വിരസതയകറ്റാൻ ഗാന്ധി സ്മാരക സേവാ കേന്ദ്രം നടപ്പാക്കിയ കേരള സ്കൂൾ അഗ്രിഫെസ്റ്റ് പച്ചക്കറി കൃഷി എനിക്കും എന്റെ അയർക്കാരനും മത്സര വിജയികൾക്കുള്ള സമ്മാന വിതരണം മന്ത്രി പി. പ്രസാദ് ഇന്ന് രാവിലെ 9ന് നിർവഹിക്കും. എസ്.എൽ പുരം ഗാന്ധി സ്മാരക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശനാഭായ് അദ്ധ്യക്ഷയാകും. സ്കൂൾ അഗ്രിഫെസ്റ്റ് ആമുഖം ഡോ. സി.കെ. പീതാംബരൻ നിർവഹിക്കും. സേവാ കേന്ദ്രം ജനറൽ സെക്രട്ടറി രമാ രവീന്ദ്രമേനോൻ സ്വാഗതം പറയും.