pillai

ചാരുംമൂട്: സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കിടയിലും മണ്ണി​നെ മറക്കാതെ കൃഷി​ചെയ്ത രവീന്ദ്രൻ പിള്ളയ്ക്ക് ഏത്തവാഴക്കൃഷി​യി​ൽ നൂറുമേനി​ വി​ളവ്.

താമരക്കുളം ആതിര സ്റ്റുഡിയോ ഉടമ മേക്കുംമുറി കളീയ്ക്കൽ രവീന്ദ്രൻ പിള്ളയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് വാഴക്കൃഷി ചെയ്യുന്നത്.

താമരക്കുളം കൃഷിഭവന്റെ സഹായത്തോടെയാണ് നൂറോളം ഏത്തവാഴയും, പാളയം തോടൻ , ഞാലിപ്പൂവൻ തുടങ്ങിയ വാഴകളും കൃഷി ചെയ്ത് വരുന്നത്. ഏത്തവാഴകളിൽ നിന്നും ഈ വർഷം നല്ല വിളവാണ് ലഭിച്ചതെന്ന് രവീന്ദ്രൻ പിള്ള പറഞ്ഞു. 10 കിലോ മുതൽ മുകളിലോട്ട് തൂക്കം വരുന്ന ഏത്തക്കുലകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം 16 ഉം 20 കിലോ തൂക്കം വരുന്ന രണ്ടു കുലകൾ ലഭിച്ചുവെന്നും ആദ്യമായാണ് 20 കിലോ തൂക്കം വരുന്ന ഏത്തക്കുല ലഭിച്ചതെന്ന് രവീന്ദ്രൻ പിള്ള പറഞ്ഞു.

തെങ്ങിനാൽ പാടശേഖര സമിതിയംഗം കൂടിയായ ഇദ്ദേഹം മികച്ച നെൽകർഷകനും ക്ഷീര കർഷകനും കൂടിയാണ്.