
ചാരുംമൂട്: കാൽനൂറ്റാണ്ടിലധികം മലയാള പ്രൊഫഷണൽ നാടക രംഗത്ത് പ്രവർത്തിച്ച നൂറനാട് പണയിൽ കളത്തിൽ തെക്കതിൽ രാജു (നൂറനാട് രാജു, 71) നിര്യാതനായി. കലാനിലയം, കെ.പി.എ.സി, ആറ്റിങ്ങൽ ദേശാഭിമാനി തുടങ്ങി 15 ഓളം നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: രാജി മോറീസ്, ബിനോയ് മോറീസ്.