ഹരിപ്പാട്: കുമാരപുരം സേവാഭാരതിയുടെയും എറണാകുളം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ ' അജയം 2022 ' സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു .ഇരുനൂറിലധികം ആളുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 150 പേർക്ക് സൗജന്യ ചികിത്സയും 21 പേർക്ക് തിമിരശസ്ത്രക്രിയയും എറണാകുളം ചൈതന്യനേത്ര ആശുപത്രിയിൽ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്തു . ഉദ്ഘാടന യോഗത്തിൽ സേവാഭാരതി കുമാരപുരം പ്രസിഡന്റ് രഘു കേളംന്തറ അദ്ധ്യക്ഷനായി. ഹരിപ്പാട് മണ്ഡലത്തിലെ മുതിർന്ന കാര്യകർത്താവായിരുന്ന അജയന്റെ മാതാവ് ലീല ദീപപ്രോജ്വലനം നടത്തി . ദേശീയ സേവഭാരതി ആലപ്പുഴ ജില്ലാ ട്രെഷറർ ഗണേഷ് പാളയത്തിൽ ഉദ്ഘാടനം നിർവഹിച്ചു. യുണിറ്റ് രക്ഷാധികാരി രമേശ് നായർ, താലുക്ക് സേവാപ്രമുഖ് സുനിൽകുമാർ, ജനറൽ സെക്രട്ടറി പ്രവീൺ കാർത്തിക, ട്രഷറർ സുരേഷ്കുമാർ, കമ്മറ്റി അംഗമായ ലതിക രാജേഷ്, ശാരി, ഗിരീഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കടുത്തു.