muthukattukara

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിൽ എട്ടുനാൾ നീണ്ടു നിൽക്കുന്ന മകരസംക്രമ മഹോത്സവത്തിനു ഇന്നലെ തുടക്കം കുറിച്ചു. ഉത്സവത്തോടനുബന്ധിച്ചു നടന്ന ഉദ്ഘാടന സമ്മേളനം എം.എസ്.അരുൺകുമാർ എം. എൽ. എ നിർവഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എസ്.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, പടനിലംപരബ്രഹ്മ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വേണുഗോപാൽ, വാർഡ് മെമ്പർമാരായ പി.പി.കോശി, വേണു കാവേരി, രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് വിദ്യാജ്യോതി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ഉത്സവത്തിൻ്റെ മൂന്നാം ദിവസമായ ഇന്നു വൈകിട്ട് 5.30ന് ശൂരനാട് ഹരികുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം, 7.30 ന് കളമെഴുത്തുംപാട്ടും.