മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ അഹത്തുള്ളബാവായുടെ ശ്രാദ്ധപ്പെരുന്നാൾ ഇന്ന് മുതൽ 17 വരെ നടക്കും. ഇന്ന് രാവിലെ 7ന് കുർബാന, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ കാർമികത്വം വഹിക്കും. 9.15ന് പെരുന്നാൾ കൊടിയേറ്റ്. നാളെ മുതൽ 15 വരെ രാവിലെ 6.30ന് കുർബാന, 12നും 10.30നും ധ്യാനം. 16ന് രാവിലെ 8ന് കുർബാന, ഡോ.കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ കാർമിത്വം വഹിക്കും, 6ന് തഴക്കര സെമിനാരിയിൽ നിന്നു റാസ. 17ന് 7ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്നു ആദരവ്, പുരസ്കാര സമർപ്പണം, പ്രദക്ഷിണം, കൊടിയിറക്ക്, ശ്ലൈഹിക വാഴ്‌വ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു പെരുന്നാളും റാസയും നടത്തുന്നത്. പെരുന്നാൾ നടത്തിപ്പിനായി ഫാ.എബി ഫിലിപ് (വികാരി), ഫാ.ജോയിസ് വി.ജോയി (സഹവികാരി), സൈമൺ കെ.വർഗീസ് (ട്രസ്റ്റി), ജി.കോശി തുണ്ടുപറമ്പിൽ (സെക്രട്ടറി), വി.പി.വർഗീസ് (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.