
മാരാരിക്കുളം: ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കയർ ഫാക്ടറി തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കമ്പിയകത്ത് കെ.കെ. നാരായണനാണ് (73) മരിച്ചത്. ഇന്നലെ വൈകിട്ട് 6 ഓടെ കലവൂർ ബർണാട് കവലയ്ക്ക് കിഴക്ക് കൃഷ്ണപിള്ള ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പവല്ലി. മക്കൾ: അനീഷ്, മനീഷ. മരുമക്കൾ: സ്മിത, രതീഷ്.