
വള്ളികുന്നം: മരംകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. വള്ളികുന്നം കാരാഴ്മ അമൽഭവനത്തിൽ രമേശനാണ് (49) മരിച്ചത്. കാരാഴ്മ കൊല്ലശേരിൽ കിഴക്ക് വിശാഖത്തിൽ അനിൽകുമാറിന്റെ വീട്ടിൽവച്ച് ഇന്നലെ 3.30 ഓടെയായിരുന്നു അപകടം. പറമ്പിലെ തെങ്ങ് വലിച്ചുകെട്ടിയ ശേഷം വടം അഴിക്കാൻ കയറിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. സമീപത്തെ
ടോയ്‌ലെറ്റിന്റെ ടെറസിൽ തല ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രമേശനെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരിച്ചത്. ഭാര്യ: രജനി. മക്കൾ: അമൽ, അനുവിന്ദ്.