മാന്നാർ: യു.ഐ.ടി കോളേജ് കോമേഴ്സ് വിഭാഗം മുന്ന് ദിവസമായി നടത്തിവന്ന ശില്പശാല സമാപിച്ചു. സമാപന ദിവസമായ ഇന്നലെ ഇന്ത്യൻ വ്യവസായ മേഖലയിലെ ലയനവും അടച്ചു പൂട്ടലും എന്ന വിഷയത്തിൽ മുസലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.വിനോദ് കെ രാജുവും കൊവിഡ് കാലത്തെ സ്ത്രീ തൊഴിലാളികളുടെ വരുമാന നഷ്ടവും പാർശ്വവൽക്കരണവും എന്ന വിഷയത്തിൽ പാമ്പാടി കുര്യാക്കോസ് കോളേജ് അദ്ധ്യാപിക പ്രൊഫ.പ്രീത സയിറയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ആലപ്പുഴ യു.ഐ.ടി മുൻ പ്രിൻസിപ്പൽ ഡോ.ഡി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡോ.വി.പ്രകാശ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എ.ആർ രമേശ്, ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു