ചേർത്തല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസിന് മുന്നോടിയായി ചേർത്തല ഉപജില്ലയിലെ മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിനായി ഉപജില്ലാ തല മത്സരങ്ങൾ സംഘടിപ്പിച്ചു. ചേർത്തല ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഡി. അജിമോൻ ഉദ്ഘാടനം ചെയ്തു. മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ് ആശംസകളർപ്പിച്ചു. ഒന്ന്,​ രണ്ട്,​ മൂന്ന് സ്ഥാനക്കാർക്ക് മെമന്റോയും സർട്ടിഫിക്ക​റ്റുകളും സംസ്ഥാന സമിതി അംഗം പി.ബി. ജോസി, സംസ്ഥാന കൗൺസിലർ ഇ.ആർ. ഉദയകുമാർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡൊമിനിക് സെബാസ്​റ്റ്യൻ, പ്രസിഡന്റ് ടി.പി. ജോസഫ്, വി. ശ്രീഹരി എന്നിവർ വിതരണം ചെയ്തു. ഉപജില്ലാതല മത്സര വിജയികൾക്ക് ജില്ലാതലത്തിലും അവിടെനിന്ന് സംസ്ഥാനതലത്തിലും മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.