മുഹമ്മ: കായിപ്പുറം കവലയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിവന്ന അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ. കലവൂർ നിവർത്തിൽ ബിനു, തലവടി തൈപറമ്പിൽ വിഷ്ണു എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം, കണിച്ചുകുളങ്ങര, കൊമ്മാടി, കോട്ടയം തിരുവാർപ്പ് സ്വദേശിനികളാണ് യുവതികൾ. അഞ്ചു യുവതികളും വീട്ടമ്മമാരാണ്. മുഹമ്മ കായിപ്പുറം കെ.ജി കവലയ്ക്ക് സമീപം പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നാണ് മുഹമ്മ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ബിനുവാണ് വീട് വാടകയ്ക്കെടുത്തിരുന്നത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.