shivalinga-dasa-samahi
ശിവലിംഗ ദാസസ്വാമികളുടെ 104-ാമത് സമാധി ദിനാചരണത്തിന്റെ ഭാഗമായി കുളഞ്ഞികാരഴ്മ 3711-ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിൽ ശിവലിംഗ ദാസസ്വാമികൾ രചിച്ച ഗുരുഷഡ്കംകൃതി ശാഖായോഗം പ്രസിഡന്റ് എം.ഉത്തമന്റെ നേതൃത്വത്തിൽ സമൂഹമായി ആലപിച്ചു ആദരവ് രേഖപ്പെടുത്തുന്നു.

മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞികാരഴ്മ 3711-ാം നമ്പർ ശാഖയി​ലെ കുടുംബയോഗങ്ങളുടെ സംയുക്തവാർഷികവും ശിവലിംഗ ദാസസ്വാമികളുടെ 104-ാമത് സമാധി ദിനാചരണവും നടത്തി. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എം.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശിവലിംഗ ദാസസ്വാമി രചിച്ച ഗുരുഷഡ്കം കൃതി ശാഖായോഗം പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗത്തിൽ സമൂഹമായി ആലപിച്ചു. ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം പ്രസിഡന്റ്‌ സുജാസുരേഷ്, കുമാരിസംഘം പ്രസിഡന്റ്‌ അശ്വതിവേണുഗോപാൽ എന്നിവർ സംസാരി​ച്ചു. മഹാകവി കുമാരനാശാൻ സ്മാരകകുടുംബയോഗം ഭാരവാഹികളായി ടി​.എൻ വിശ്വനാഥൻ, വിവേകാനന്ദൻ എന്നിവരെയും, താഴവന ടി​.കെ.ലക്ഷ്മണൻ തന്ത്രി സ്മാരകകുടുംബയോഗം ഭാരവാഹികളായി സജീവൻ കോമാട്ട്, കുമാരി അശ്വതിവേണുഗോപാൽ എന്നിവരെയും ആർ.ശങ്കർ സ്മാരകകുടുംബയോഗം ഭാരവാഹികളായി എം.ഉത്തമൻ, സജിതാ ദാസ് എന്നിവരെയും വയൽവാരം കുടുംബയോഗം ഭാരവാഹികളായി സ്വപ്‌ന അശോക്, ഗംഗാധരൻ മരോട്ടി​മൂട്ടിൽ എന്നിവരെയും തി​രഞ്ഞെടുത്തു. ജനറൽ കൺവീനർ ടി​.എൻ.വിശ്വനാഥൻ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാർ നന്ദിയും പറഞ്ഞു.