bank

ആലപ്പുഴ: നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സമ്മേളനം ചടയംമുറി ഹാളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എം.പി അഭിപ്രായപ്പെട്ടു. എൻ.സി.ബി.ഇ ജില്ലാ പ്രസിഡന്റ് രജീഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഖിൽ സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ആർ. അനിൽ കുമാർ, ജില്ലാ സെക്രട്ടറി നീൽ ജോസഫ്, വൈസ് പ്രസിഡന്റ് ജെ. ദേവരാജൻ, എസ്. കൃഷ്ണൻ, സുജിത്ത് ചന്ദ്രൻ, വി.എസ്. അനിൽകുമാർ, സതീഷ് തുടങ്ങിയവർ സംസാരിച്ചു.