champi

ആലപ്പുഴ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എ ടീമും അൺകുട്ടികളുടെ വിഭാഗത്തിൽ വെട്ടയ്ക്കൽ സിക്‌സസും ജേതാക്കളായി. മുഹമ്മ ആര്യക്കര എ.ബി.വി.എച്ച്.എസ്.എസിൽ നടന്ന ചാമ്പ്യൻഷിപ്പ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കയർ കോർപ്പറേഷൻ ചെയർമാനുമായ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.കെ. പ്രതാപൻ അദ്ധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ പി.കെ. ഉമാനാഥൻ, ടി. ജയമോഹൻ, സംഘാടക സമിതി ചെയർമാൻ സി.വി. വിപിന ചന്ദ്രൻ നായർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ പി.എസ്. വിനോദ് എന്നിവർ പങ്കെടുത്തു.

പെൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തല ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ബി ടീം രണ്ടാം സ്ഥാനവും ചേന്നങ്കേരി ദേവമാതാ ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ (ആൺ/പെൺ )വിഭാഗം ജില്ലാ ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തു.