
ആലപ്പുഴ: കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ജില്ലാ പ്രവർത്തക കൺവെൻഷൻ ഇന്ന് രാവിലെ 10.30ന് ടി.വി. സ്മാരകത്തിൽ ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി. ആനന്ദൻ അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി പി.കെ. കൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ലാ എക്സി. അംഗം കെ. ചന്ദ്രനുണ്ണിത്താൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.