 
ആലപ്പുഴ: വൃക്കരോഗത്തെ തുടർന്ന് മരിച്ച ഓട്ടോറിക്ഷാ തൊഴിലാളിയുടെ കുടുംബത്തിന് സഹായധനം കൈമാറി. ആലപ്പുഴ തിരുവമ്പാടി വാർഡ് നന്ദാവനം വീട്ടിൽ പി. സുരേഷിന്റെ (54) കുടുംബത്തിനാണ് തിരുവമ്പാടി എ.എൻ പുരം വാർഡുകളിൽ നിന്ന് സമാഹരിച്ച സഹായധനം നൽകിയത്.
കാൻസർ ബാധിതയായ സുരേഷിന്റെ ഭാര്യയെയും എസ്.എസ്.എൽ.സി വിദ്യാർത്ഥിയായ മകളെയും സഹായിക്കാനായാണ് നാട്ടുകാർ കൈകോർത്തത്. 2.66 ലക്ഷം രൂപ എച്ച്. സലാം എം.എൽ.എ സുരേഷിന്റെ മകൾക്ക് കൈമാറി. പഴവീട് വായനശാലയിൽ നടന്ന ചടങ്ങിൽ സഹായ സമിതി ചെയർമാൻ ആർ. രമേശ്, കൺവീനർ ശ്രീജിത്ത്, സി.പി.എം ഏരിയാ സെക്രട്ടറി വി.എൻ. വിജയകുമാർ, ജെ. വിനോദ്കുമാർ, എൻ. പവിത്രൻ, ആർ. രതീഷ്, റജികുമാർ, വിജയകുമാർ, അനിൽകുമാർ, ഗീത ശശി, സിന്ധു, ഒ.പി. ഷാജി എന്നിവർ പങ്കെടുത്തു.