 
അമ്പലപ്പുഴ: പുന്നപ്ര സ്നേഹപൂർവം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ജനകീയ മെഡിക്കൽസിന്റെ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു. സംഘടനാ പ്രസിഡന്റ് ഹസൻ.എം പൈങ്ങാമഠം ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും നടത്തി. സൗജന്യ പ്രഷർ പരിശോധനാ സംവിധാനത്തിന്റെ സമർപ്പണം വൈസ് പ്രസിഡന്റ് ഷാജി ഗ്രാമദീപം നടത്തി. ജനറൽ സെക്രട്ടറി എസ്. നഹാസ് അദ്ധ്യക്ഷനായി. പി.ടി. നെൽസൺ, അനിമോൾ ഷാജി, കെ. മണിലാൽ, സോണി ജോസഫ്, സുബിത രാജ, തൻസിലാമോൾ എന്നിവർ സംസാരിച്ചു.