bjp-prathishedha-samaram
എണ്ണയ്ക്കാട്-ഇലഞ്ഞിമേൽ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി ബുധനൂർ പഞ്ചായത്തുകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം മാന്നാർമണ്ഡലം പ്രസിഡൻ്റ് സതീഷ് കൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു

മാന്നാർ: ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട്-പെരിങ്ങിലിപ്പുറം-ഇലഞ്ഞിമേൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊൻപുഴ പാലം നിർമ്മാണം പുർത്തീകരിക്കുക, മാസങ്ങളായി​ തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ബുധനൂർ പഞ്ചായത്തുകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻപുഴ പാലത്തിനു സമീപം പ്രതിഷേധസമരം നടത്തി. ബി.ജെ.പി മാന്നാർമണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ സന്തോഷ് എണ്ണയ്ക്കാട്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ശ്രീനിവാസൻ, സുനി ഗ്രാമം, രാജീവ് ഗ്രാമം, ഒബിസിമോർച്ച മണ്ഡലംകമ്മിറ്റി സെക്രട്ടറി രഞ്ജിത് എണ്ണയ്ക്കാട്, ന്യൂനപക്ഷമോർച്ച പഞ്ചായത്ത് കമ്മിറ്റി ജന. സെക്രട്ടറി ഉമ്മൻ കുരുവിള, യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് എം.കളീയ്ക്കൽ, മഞജുഷ കിഷോർ, ജയലാൽ, ഓമനക്കുട്ടൻ, രഘുനാഥൻ, ശരത്ദേവ്, രാജേഷ്, രാഹുൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി രാജ്മോഹൻ ഇലഞ്ഞിമേൽ സ്വാഗതവും യുവമോർച്ച മണ്ഡലം ജനറൽ സെക്രെട്ടറി ഹരികൃഷ്ണൻ നന്ദി​യും പറഞ്ഞു.