 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് 2349-ാം നമ്പർ ശാഖാ മാനേജിംഗ് കമ്മിറ്റി, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വ പരിശീലന സദസ് സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് എം.ആർ. സജീവ് അദ്ധ്യക്ഷനായി. പ്രവാസി മലയാളി സോബിച്ചൻ ചേന്നാട്ടുശേരി ഭദ്രദീപ പ്രകാശനം നടത്തി. അനൂപ് വൈക്കം യോഗം ഉദ്ഘാടനം ചെയ്തു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി. ശ്യാംകുമാർ കാവാലം നാടൻ പാട്ടും പുന്നപ്ര മനോജും സംഘവും നർമ്മസല്ലാപവും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി കെ.കെ. കുട്ടപ്പൻ, വൈസ് പ്രസിഡന്റ് പി.കെ. മണിയൻ, കമ്മിറ്റി അംഗങ്ങളായ എ.ആർ. ഗോപിദാസ്, പി.എസ്. ഷാജി, സന്തോഷ് വലിയകുളം, പി.എം. ബിനോഷ്, കെ.കെ. രാജു, എ.കെ. മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൊവിഡ് ബാധിച്ച് മരിച്ച ബാബു കോണത്ത് പക്കാലിന്റെയും ബിനു മോഹൻ തൈപ്പറമ്പിന്റെയും കുടുംബത്തിന് ധനസമാഹരണം നൽകാനും യോഗം തീരുമാനിച്ചു.