p

ആലപ്പുഴ: യെമനിലെ ഹൂതി വിമതർ തട്ടിയെടുത്ത ചരക്കുകപ്പലിൽ കുടുങ്ങിയ കായംകുളം ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (25) ഉൾപ്പെ‌ടെയുള്ളവരെ രക്ഷപ്പെട‌ുത്താൻ അടിയന്തരമായി ഇട‌പെടണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

അഖിലിനെ കൂടാതെ നാല് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. 16 പേരടങ്ങുന്ന യു.എ.ഇ കപ്പൽ മാേചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി സൗദി സഖ്യസേനയും അറിയിച്ചു. യെമനിലെ സൊകോത്ര ദ്വീപിലേക്ക് സൗദിയിലെ ജിസാൻ തുറമുഖത്തു നിന്ന് ആശുപത്രി ഉപകരണങ്ങളുമായി പുറപ്പെട്ട കപ്പൽ ചെങ്കടൽ പടിഞ്ഞാറൻ തീരമായ ഹുദൈദയ്‌ക്ക് സമീപം ബുധനാഴ്ച രാത്രി 11.47 നാണ് തട്ടിയെടുത്തത്. അഖിലിന്റെ സഹോദരൻ രാഹുൽ ഇതേ ഷിപ്പിംഗ് കമ്പനിയുടെ മറ്റൊരു കപ്പലിലെ ജീവനക്കാരനാണ്.