jci

ആലപ്പുഴ: ജെ.സി.ഐ ആലപ്പിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ആലപ്പി പ്രസിഡന്റ് ശ്യാം കുറുപ്പ് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് മനു ജോർജ് മുഖ്യാതിഥിയായി. ഭിന്നശേഷിക്കാർക്കും എച്ച്‌.ഐ.വി ബാധിതർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന 'ഈക്വൽസ്' എന്ന ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം ജെ.സി.ഐ ദേശീയ നിർവഹണ സമിതിയംഗം ജയിംസ്.കെ.ജയിസ് നിർവഹിച്ചു. ടോമി ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ വൈസ് പ്രസിഡന്റ് ലാലി പ്രിബിൻ, സത്യൻ സദാശിവൻ, ലക്ഷ്മി.ജി. കുമാർ, ഫിലിപ്പ് ചക്കാത്ര, പ്രിബിൻ അലക്‌സ്, ഷിബു ഡേവിഡ്, ജോൺസൻ.ടി. ജോൺ, ഷെബിൻ ഷാ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടോം ജോസഫ് (പ്രസിഡന്റ്), ഷെബിൻ ഷാ (സെക്രട്ടറി), മേഴ്‌സി വിജി (ട്രഷറർ), ജിൻസി മോൾ സ്കറിയ (വനിതാ വിഭാഗം പ്രസിഡന്റ്)​, അലൻ.എ.ടോം (ജൂനിയർ വിഭാഗം പ്രസിഡന്റ്)​. ഡോ. സ്‌നേഹാ ശ്യാം, ഫസൽ മുഹമ്മദ്, വിജി ജോർജ്, കെ.വി. ജയചന്ദ്രൻ, ജോസഫ് തോമസ് (വൈസ് പ്രസിഡന്റ്)​ എന്നിവർ ചുമതലയേറ്റു.