sndp

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ യൂത്ത് മൂവ്മെന്റ് മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി. തഴക്കര മേഖലയിൽ നടന്ന സമ്മേളനം യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റ ശേഷമുള്ള സംഘടനയുടെ വളർച്ചയും യോഗം ട്രസ്റ്റ് സ്ഥാപനങ്ങളുടെ വികസനവും സാമൂഹികക്ഷേമ പ്രവർത്തന രംഗത്തെ കുതിച്ചുചാട്ടവും ഏറെ ശ്രദ്ധേയവും അഭിമാനാർഹവുമാണ്. സംഘടനയ്ക്കുണ്ടായ വളർച്ച നിലനിറുത്താനും അർത്ഥപൂർണമാക്കാനും
യുവജനങ്ങളുടെ ശാക്തീകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ നവീൻ.വി. നാഥ് അദ്ധ്യക്ഷനായി. ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ശ്രീജിത്ത് ആമുഖപ്രഭാഷണം നടത്തി. യൂണിയൻ മേഖലാ ഭാരവാഹികളായ എസ്. അഖിലേഷ്,​ വൈ. രമേശ്, വിജയൻ,​ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ രാജേഷ്, രാജീവ്, ടി. ഷാനുൽ,​ വനിതാ സംഘം യൂണിയൻ കൺവീനർ സുനി വിജു എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി രാജ് കുമാർ (ചെയർമാൻ), ജിതിൻ പ്രസാദ് (കൺവീനർ), അർജുൻ പ്രസാദ് (വൈസ് ചെയർമാൻ), പ്രീജു പ്രസാദ് (ജോ. കൺവീനർ) എന്നിവരടങ്ങുന്ന പതിനൊന്നംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.