tap

അമ്പലപ്പുഴ: വളഞ്ഞവഴി സഹോദര ജംഗ്ഷന് കിഴക്ക് ആറുമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. നൂറോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. ഇപ്പോൾ ഏറെദൂരം സഞ്ചരിച്ചുവേണം കുടിവെള്ളം ശേഖരിക്കാൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10, 11 വാർഡുകളുടെ അതിർത്തി പ്രദേശമായതിനാലാണ് ഈ അവഗണന. പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപെട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പലതവണ നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. കഞ്ഞിപ്പാടം വട്ടപ്പായിത്തറ പമ്പ് ഹൗസിൽ നിന്നാണ് ഇവിടെ കുടിവെള്ളം എത്തിയിരുന്നത്. കാലപ്പഴക്കത്തിൽ വിതരണ പൈപ്പുകൾ തകർന്നതാകാം വെള്ളം ലഭിക്കാത്തതിന് കാരണം. അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.