ചാരുംമൂട്: നൂറനാട് പാലമേൽ പഞ്ചായത്ത് ഹെഡ്‌ലോഡ് യൂണിയനിൽപ്പെട്ട ഉളവുക്കാട് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി. ബിഎംഎസ് പാലമേൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗം ബി എം എസ് നൂറനാട് മേഖലാ പ്രസിഡന്റ് ബി ശാന്തജക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്. ജയൻ, സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഉല്ലാസ് (പ്രസിഡന്റ്), എസ് .ഉദയൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.