bdb
ദേശീയ തലത്തിൽ പവർ ലിഫ്റ്റിംഗിൽ റെക്കോർഡ് നേടിയ അമേയയെ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു

ഹരിപ്പാട് : ദേശീയ തലത്തിൽ പവർ ലിഫ്റ്റിംഗിൽ റെക്കോർഡ് നേടിയ അമേയയെ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. തുടർന്ന് പൊന്നാട അണിയിച്ച് അനുമോദി​ച്ചു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ ഹരിപ്പാട്, ജില്ലാ സെക്രട്ടറി കെ എസ് ഹരികൃഷ്ണൻ, ഷാഹുൽ ഉസ്മാൻ, ബിബിൻ കരുവാറ്റ, എബി വർഗീസ് ചെറുതന, അബ്ബാദ് ലുത്ഫി എന്നിവർ നേതൃത്വം നൽകി.