ആലപ്പുഴ: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ വിവിധ മേഖലകളിലെ പരിശോധനയും നടപടികളും തുടരുന്നു.

വിവിധ ഹോട്ടലുകളിലും ബേക്കറികളിലും ക്ലബുകളിലുമായി നടത്തിയ പരിശോധനയിൽ പഴകിയ പൊറോട്ട, ഇടിയപ്പം, മീൻ കറി, നൂഡിൽസ്, ചിക്കൻ, ബീഫ് ഫ്രൈ, കറി എന്നിവ പിടിച്ചെടുത്തു.

ആർ.ആർ ഫുഡ് കോർട്ട്, ഫ്രൂട്‌സ് ആൻഡ് ബേക്കറി ഷോപ്പ്, അവനിക ഹോട്ടൽ, മഹാദേവ ഹോട്ടൽ, സ്‌നേഹ കലവറ, രാമവർമ്മ ക്ലബ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കാലാവധി കഴിഞ്ഞ പാൽക്കവറുകൾ, വിവിധ സ്ഥാപനങ്ങളിൽ നിന്ന് 23 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയും കണ്ടെത്തി പിഴ ചുമത്തി.

മൈ ഫെയർ ബേക്കറിയിൽ നിന്ന് കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും ശ്രീദേവി ഫാസ്റ്റ് ഫുഡ്, ന്യൂ ആലപ്പി കോട്ടൺ സ്റ്റോർ, അച്ചായൻസ്, എ.എ. ഹലാൽ ചിക്കൻസ്, ആദംസ് വെജിറ്റബിൾസ്, കെ.എം വെജിറ്റബിൾസ്, ബ്രഡ് ആൻഡ് സാന്റ് വിച്ച് എന്നിവിടങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. നഗരസഭയുടെ നൈറ്റ് സ്‌ക്വാഡ് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യനിക്ഷേപകരെയും പിടികൂടി.

മാലിന്യ നിക്ഷേപം നടത്തിയ ആറാട്ട് വഴി നാഷണൽ ഫ്രൂട്‌സ് ഉടമ ഇബ്രാഹിം, എ.എൻ പുരം വിളഞ്ഞൂർ ദേവസ്വം പറമ്പിൽ കെ. വേണു,​ എം.ഒ വാർഡ് പുതുച്ചിറയിൽ ഹമീദ് എന്നിവരിൽ നിന്ന് 7530 രൂപ പിഴ ചുമത്തി.

ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. അനിൽ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് സതീഷ് കുമാർ, ഷംസുദ്ദീൻ, ജെ.എച്ച്.ഐ മാരായ ബി. ശാലിമ, ഷെബീന അഷ്‌റഫ്, ഖദീജ, റിനോഷ്, വി. ശിവകുമാർ, സി.വി. രഘു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.