 
അമ്പലപ്പുഴ: പിതാവും മകളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കഞ്ഞിപ്പാടം എ.കെ.ജി ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. പുറക്കാട്ടെ ബന്ധുവീട്ടിൽ പോയശേഷം തിരികെ വീട്ടിലേക്ക് പോയ ചമ്പക്കുളം മായിത്തറ ഷൈൻ ജോസഫ്, മകൾ ലേഖാ ഷൈൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തൂണിലിടിച്ച ശേഷം സമീപത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.