മാവേലിക്കര- സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണ പാഠശാലകളിൽ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പാറയ്ക്കാട്ടു ഫാം സ്കൂളിന്റെ ഉദ്ഘാടനവും പരിശീലനവും 2021-22 വനമിത്ര അവാർഡ് ജേതാവ് റാഫി രാമനാഥ് നിർവ്വഹിച്ചു. ഭരണിക്കാവു ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സി.എസ് ജയപ്രകാശ് അദ്ധ്യക്ഷനായി. പാറയ്ക്കാട്ടു ഫാമിൽ നടന്ന ചടങ്ങിൽ ജൈവവൈവിധ്യ ബോർഡ് അസി.പ്രോഗ്രാം കോ ഓഡിനേറ്റർ രേശ്മ രാജേഷ് പദ്ധതി വിശദീകരണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, റുബീന ഷിബു എന്നിവർ ക്ലാസുകൾ നയിച്ചു. പ്രൊ.വി.വാസുദേവൻ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ പൂജാ.വി നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വനമിത്ര അവാർഡ് ജേതാവ് റാഫി രാമനാഥിനെ പാറയ്ക്കാട്ടു ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.ജയദേവ് ആദരിച്ചു.