pt
കേരള പ്രദേശ് ഗാന്ധിദർശൻ ബാലജനവേദി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന പി.ടി.തോമസ് അനുസ്മരണം കോൺഗ്രസ് നൂറനാട് ബ്ളോക്ക് പ്രസിഡന്റ് ജി.ഹരി പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : കേരള പ്രദേശ് ഗാന്ധിദർശൻ ബാലജനവേദി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി.തോമസ് അനുസ്മരണം നടത്തി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കെ.എസ്.യു - യുത്ത് കോൺഗ്രസ് പ്രവർത്തകരെ

ആദരിച്ചു. കോൺഗ്രസ് നൂറനാട് ബ്ളോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിദർശൻ ബാലജനവേദി ജില്ലാ ചെയർമാൻ ഉനൈസ് ബദർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നോവൽ രാജ്, ഡി.സി.സി അംഗം പി.എൻ.രവി , മാവേലിക്കര നിയോജക മണ്ഡലം ചെയർമാൻ ചാരുംമൂട് ഷംസുദീൻ, ഐ.റ്റി സെൽ ജില്ലാ ചെയർമാൻ

രാഹുൽ കൃഷ്ണൻ, എസ്.സാദിഖ്, ഷറഫുദീൻ, ഹബീബ്, റമീസ്, രോഹിത് പാറ്റൂർ, അശോകൻ, മുത്താര രാജ്, ശ്രീലക്ഷ്മി, റിയാസ് പത്തിശേരിൽ തുടങ്ങിയവർ സംസാരിച്ചു.