മാവേലിക്കര: കേരള മുൻസിപ്പൽ ആൻഡര കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി​.യു.സി മാവേലിക്കര യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ് അദ്ധ്യക്ഷനായി. രാധാകൃഷ്ണൻ, മേരിക്കുട്ടി, അബു, ഫാത്തിമ ബീവി, അജിത്ത് കണ്ടിയൂർ, എൻ.മോഹൻദാസ്, ജയലക്ഷ്മി, രതി, തുളസി, പ്രസന്ന, സുമകുമാർ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.