മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ പരിശുദ്ധ ആഹ് ത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളിന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ കൊടിയേറ്റി. വികാരി ഫാ.എബി ഫിലിപ്പ്, ഫാ.വി.എം.മത്തായി വിളനിലം, ഡോ.കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്‌കോപ്പ, ഫാ.ജോയിസ് വി.ജോയി, ഫാ.ലിനു തോമസ്, ഫാ.കെ.വൈ.തോമസ്, ഫാ.പി.ടി.തോമസ്, ഫാ.ജോയിക്കുട്ടി വർഗീസ്, ഫാ.ഗീവർഗീസ് പൊന്നോല എന്നിവർ പങ്കെടുത്തു.