sndp

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കൈതത്തിൽ 299ാം നമ്പർ ശാഖയുടെ നിത്യപൂജയുള്ള ഗുരുദേവ - ശാരദാദേവീ ക്ഷേത്രത്തിൽ ഗുരുദേവന്റെ ജീവചരിത്രം ആലേഖനം ചെയ്ത ഫോട്ടോ പ്രദർശനവും പുതുതായി നിർമ്മിച്ച പടിപ്പുരയും യൂണിയൻ കൗൺസിലർ വി.ആർ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചരിത്രം സമാഹരിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ടി. ദിലീപ് രാജനെ കൗൺസിലർ വി.ആർ. വിദ്യാധരർ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ് പി. ഷാജി വെളിംപറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി. ഉദയകുമാർ കൈതത്തിൽ വെളി സ്വാഗതം പറഞ്ഞു. ശാഖയെ പ്രതിനിധീകരിച്ച് ടി. ദിലീപ് രാജൻ, പി.സി. ചന്ദ്രബാബു, സി.പി. ബേബി, വി.എൻ. സുരേന്ദ്രൻ, കെ.കെ. വിജയപ്പൻ, പി.കെ. ചന്ദ്രൻ, വി. വിശ്വകുമാർ, ലീല, വി. രജി എന്നിവർ സംസാരിച്ചു.