triathalon

ആലപ്പുഴ: ജില്ലാ ഒളിമ്പിക്സിന് മുന്നോടിയായി സംസ്ഥാന, ജില്ലാ ട്രായാത്തലൺ അസോസിയേഷന്റെ പങ്കാളിത്തത്തോടെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ വിളംബര ട്രായാത്തലൺ നടത്തി. കഞ്ഞിപ്പാടത്ത് സഞ്ജീവിനി ഗ്രൂപ്പ് ചെയർമാൻ രഘുനാഥ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. മുൻ ഫുട്ബാൾ താരം സി.വി. പാപ്പച്ചൻ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ട്രായാത്തലൺ താരങ്ങൾ പങ്കാളികളായി. ട്രായാത്തലൺ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മുൻ സന്തോഷ് ട്രോഫി താരവുമായ അജിത്ത് സന്നിഹിതനായിരുന്നു. സമാപന ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷനായി. ജില്ലാ ഒളിമ്പിക് അസോസിയേഷനുവേണ്ടി സി.വി. പാപ്പച്ചനെ ആദരിച്ചു. ആലപ്പുഴ സ്വദേശി അർജുൻ ചാമ്പ്യനായി. ഒന്നരകിലോമീറ്റർ നീന്തൽ,​ 40 കിലോമീറ്റർ സൈക്കിളിംഗ്, 10 കിലോമീറ്റർ ഓട്ടം എന്നിവയാണ് വിജയകരമായി പൂർത്തിയാക്കിയത്.