അരൂർ: എഴുപുന്ന പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഏഴുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. 3, 14 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്നില്ലാത്തതിനാൽ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്തു. റോഡുകളിലും ഇടവഴികളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചു.