photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രജതം രാജകീയം എന്ന പേരിൽ യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയനിൽ നടന്ന പ്രവർത്തക കൺവെൻഷൻ ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു.

യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.എൻ. ബാബു സംഘടനാ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, യോഗം ഡയറക്ടർ ബോർഡ് അംഗം വി. ശശികുമാർ, കെ.എം. മണിലാൽ എന്നിവർ സംസാരിച്ചു. യുവത്വം സമുദായത്തിന് എന്ന വിഷയത്തിൽ ബിബിൻ ഷാ കോട്ടയം ക്ലാസെടുത്തു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി അജയൻ പറയകാട് സ്വാഗതവും റജിപുത്തൻ ചന്ത നന്ദിയും പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയൻ നടന്ന പ്രവർത്തക യോഗം കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി അംഗം അനിൽ കണ്ണാടി സംഘടനാ സന്ദേശം നൽകി. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ യൂത്ത്മൂവ്മെന്റ് നടപ്പാക്കുന്ന സംഗീത കലാ പഠനത്തിന്റെയും ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന കായിക പരിശീലത്തിന്റെയും ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ധനേശൻ പൊഴിക്കൽ നിർവഹിച്ചു. കേന്ദ്ര സമിതി അംഗം കെ.എം. മണിലാൽ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ഷിബു പുതുക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് സഞ്ജു പോക്കാട്ട് നന്ദിയും പറഞ്ഞു.