
കലവൂർ: യുവാക്കളുടെ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ എ.ഐ.ആറിന് സമീപം താമസിക്കുന്ന രാഗ വസന്തിനാണ് (21) പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 ഓടെ കലവൂർ ബർണാഡ് ജംഗ്ഷന് പടിഞ്ഞാറ് അഞ്ജലി വായനശാലയുടെ സമീപത്തായിരുന്നു സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സമീപ വാർഡുകളിലെ യുവാക്കൾ തമ്മിലായിരുന്നു വാക്കേറ്റവും സംഘട്ടനവും. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.