ആലപ്പുഴ: മാനവികത ഉയർത്താം, മനുഷ്യത്വം വളർത്താം എന്ന സന്ദേശവുമായി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്ന വാർഡ് തല കുടുംബ സംഗമങ്ങൾ 30വരെ നടക്കും. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിക്കും.
പരിപാടിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അന്തിമ രൂപം നൽകി. 1958ൽ മുസ്ലിം ലീഗിന്റെ പ്രഥമ സംസ്ഥാന സമ്മേളനം നടന്ന ആലപ്പുഴ ലജ്നത്ത് നഗർ ഉൾപ്പെടുന്ന ലജ്നത്ത് വാർഡിൽ വച്ച് വീട്ടുമുറ്റം സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും. തുടർന്ന് ജില്ലയിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് സംഗമങ്ങൾ നടത്തും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.എം. നസീർ അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, ട്രഷറർ കമാൽ.എം മാക്കിയിൽ, ഭാരവാഹികളായ എസ്.എ. അബ്ദുൽ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ്, എസ്. നജ്മൽ ബാബു, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു.