photo

ചേർത്തല: മുഹമ്മ കല്ലാപ്പുറം വിശ്വഗാജി മഠത്തിൽ നടന്ന ശ്രീനാരായണ ധർമ്മസംഘം സംസ്ഥാപന വാർഷിക ദിനാചരണം ശ്രീനാരായണ ധർമ്മ സംഘം ട്രസ്​റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. എം. സോമൻ കുന്നങ്കേരി അദ്ധ്യക്ഷനായി. ധർമ്മ സംഘം ട്രസ്​റ്റ് ബോർഡ് അംഗങ്ങൾക്ക് സ്വീകരണവും സന്ന്യാസി സമ്മേളനവും നടന്നു. സന്ന്യാസം സ്വീകരിച്ച് 25 വർഷം പൂർത്തിയാക്കിയ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദയെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. നന്ദാത്മജാനന്ദ, ശുഭാംഗാനന്ദ, ധർമ്മ ചൈതന്യ, ദേവാത്മാനന്ദ സരസ്വതി, ശിവബോധാനന്ദ, മുക്താനന്ദ യതി എന്നീ സ്വാമിമാരും മിനി അനിരുദ്ധൻ, പത്മ ദിവാകരൻ, ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി എക്‌സി. അംഗങ്ങളായ സതീശൻ അത്തിക്കാട്, ചന്ദ്രൻ പുളിങ്കുന്ന് എന്നിവരും സംസാരിച്ചു. മുഹമ്മ കല്ലാപ്പുറം വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് ആർ. രമണൻ നന്ദിയും പറഞ്ഞു.