ചേർത്തല: കണിച്ചുകുളങ്ങരയിൽ 28, 29, 30 തീയതികളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുത്തനമ്പലം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാതല ക്രിക്ക​റ്റ് ടൂർണമെന്റ് ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഏരിയകളിൽ നിന്ന് പത്ത് ടീമാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ കലാ - കായിക സബ് കമ്മിറ്റി ചെയർമാൻ അഡ്വ. എൻ.പി. ഷിബു അദ്ധ്യക്ഷനായി.
കൺവീനർ ആർ. അശ്വിൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, എൻ.കെ. നടേശൻ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് കാഷ് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
13ന് വൈകിട്ട് കണ്ണർകാട് ലോക്കൽ അതിർത്തിയിൽ മെഗാ വടം വലി മത്സരം നടക്കും. ഇതിനകം എട്ട് ടീമുകൾ രജിസ്​റ്റർ ചെയ്തു. താത്പ്പര്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെടണം.