photo
ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് നിർവഹിക്കുന്നു

മാരാരിക്കുളം: മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്‌കൂളിൽ കമ്പ്യൂട്ടർ ലാബും ഗ്രന്ഥശാലയവും ഒരുക്കാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. അദ്ധ്യാപകരും പി.ടി.എയും പൂർവ വിദ്യാർത്ഥികളും ചേർന്നാണ് രണ്ടു ലക്ഷത്തിലധികം രൂപാ സമാഹരിച്ചത്.
സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇരുനില കെട്ടിടവും ഫർണീച്ചറുകളും കുട്ടികളുടെ പാർക്കും കൃഷിസ്ഥലവും ഒരുക്കി. കമ്പ്യൂട്ടർ ലാബും ഗ്രന്ഥശാലയും ഒരുക്കാനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.എസ്. സജിമോൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. ഉല്ലാസ്, മുഹമ്മ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. ചന്ദ്ര, പഞ്ചായത്തംഗങ്ങളായ കെ.എസ്. ഹരിദാസ്, നവാസ് നൈന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ജി. ലതാകുമാരി സ്വാഗതവും അദ്ധ്യാപിക ബിൻസി നന്ദിയും പറഞ്ഞു.